വൈക്കം: വൈക്കം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും വ്യാപാര സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഒരു ഒരു ഹോട്ടല്‍ അടച്ചൂപൂട്ടാന്‍ അധികൃതർ നിര്‍ദേശം നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ കാണപ്പെട്ട ആറാട്ടുകുളങ്ങര ബാലകൃഷ്ണ ഹോട്ടലാണ് അടച്ചുപൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ കാണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസും, ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനും നടപടി സ്വീകരിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 30,000 രൂപ പിഴ ഈടാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനുജോര്‍ജ്, ജൂണിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ സരിന്‍, സ്മിത, സീമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍ അറിയിച്ചു.