ആയിരം കോടിയുടെ തട്ടിപ്പ് : അനന്തുവിന് എതിരെ വൈക്കത്ത് കേസ്

വൈക്കം : സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്ന
സംഘടന പണം തട്ടിയ കേസിൽ അനന്തകൃഷ്ണനെതിരെ വൈക്കം സ്റ്റേഷനിൽ ഒരു രജിസ്റ്റർ ചെയ്തു. പണം വാങ്ങിയ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ കബളിപ്പിച്ചെന്നാരോപിച്ച് അനന്തു കൃഷ്ണനെതിരെ എറണാകുളംമുളന്തുരുത്തി സ്വദേശിനിയായ യുവതിയാണ് വൈക്കം ഡി വൈ എസ് പി ക്ക് പരാതി നൽകിയത്. കേസ് മുളന്തുരുത്തി പോലീസിനു കൈമാറും.

Advertisements

Hot Topics

Related Articles