കോട്ടയം : കോട്ടയം വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മാതംഗമിത്ര ആനയൂട്ട് ആഗസ്റ്റ് 13 ന് നടക്കും. ചോഴിയക്കാട് കുംഭകുട ആഘോഷ സമിതിയുടെയും മാതംഗമിത്ര കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. ഒൻപതോളം ആനകളെ അണിനിരത്തി വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ കർമികത്വത്തിൽ പ്രത്യക്ഷ ഗണപതിഹോമവും നടക്കും.
ആനഊട്ടിന്റെ ഉൽഘാടനം രാവിലെ 8.30ന് ബഹു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. അതെ അവസരത്തിൽ തന്നെ ഈ വർഷത്തെ മികച്ച യുവചട്ടക്കാരനുള്ള മാതംഗമിത്ര കളഭ സേവനരത്നം പുരസ്‌കാരം കോന്നി സുരേന്ദ്രന്റെ സാരഥി പട്ടാമ്പി വൈശാഖിന് (കൊമ്പൻ വൈശാഖ്) നൽകുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗജപരിപാലന രംഗത്ത് 40 വർഷകാലത്തിലേറെ പ്രവർത്തിച്ചു വരുന്ന
കുറിച്ചിത്താനം ശശി, നിലവിൽ 17 വർഷമായി ചാന്നാനിക്കാട് ഷീലയുടെ സാരഥി), കല്ലിശ്ശേരി അനിപിള്ള ( 6 വർഷത്തിലേറെക്കാലമായി ഓതറ ശ്രീപാർവതിയുടെ സാരഥി ) , തോളൂർ ബാലകൃഷ്ണൻ (ഹരിപ്പാട് വിജയലക്ഷ്മിയുടെ സാരഥി)
എന്നിവരെ ആദരിക്കുന്നു.
വർഷങ്ങളായി ആന ചികിത്സ രംഗത്ത് പ്രവർത്തിച്ചുവരുന്ന ആന ചികിത്സ വിദഗ്തൻ ഡോ.സാബു സി ഐസക്കിന് മാതംഗമിത്രയുടെ ആദരം സമ്മാനിക്കും. ആനകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആനയെ അറിയാം ആനചരിതം ഫോട്ടോ എക്സിബിഷനും ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഫോട്ടോ എക്സിബിഷനായി ചിത്രങ്ങൾ നൽകിയ
വിപിൻ സോമരജ് , അമൽജിത് ആലങ്ങാട്, അനിരുധ് എസ് എന്നിവരെ ആദരിക്കും.
പുതുപ്പള്ളി സാധു , മധുരപുറം കണ്ണൻ, കിരൺ നാരായണൻകുട്ടി , ഭാരത് വിനോദ്, കല്ലൂത്താഴെ ശിവസുന്ദർ, പുതുപ്പള്ളി അർജുനൻ , വാഴപ്പള്ളി മഹാദേവൻ, ചാന്നാനിക്കാട് ഷീല , ഓതറ ശ്രീപാർവതി എന്നീ ആനകളാണ് പരിപാടിയിൽ പങ്കെടുക്കുക.