കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി നിയമ പരിശീലന ക്ലാസ് ആരംഭിച്ചു. രാജ്യത്ത് ജൂലൈ 2024 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനല്‍ നിയമങ്ങളെ, സംബന്ധിച്ച് അവബോധം നല്‍കുന്നതിനായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസ് ആരംഭിച്ചു. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടക്കുന്ന നിയമ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. ജില്ലയിലെ ഡിവൈഎസ്പി മാർ, സ്റ്റേഷൻ എസ്.എച്ച്.ഓ മാർ, എസ്.ഐ മാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ നൽകുന്നത്. മെയ് 6 മുതൽ 14 വരെയാണ് ക്ലാസുകൾ നടക്കുക.
Advertisements