ലക്ഷങ്ങൾ ചിലവ് വരുന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലുടെ ജീവിതം തിരികെ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിൽ : കോഴിക്കോട് മെഡി ക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ചത് അപൂർവ്വമായ ശസ്ത്രക്രിയ

കോഴിക്കോട് : ഡോ. ശിവപ്രസാദിൻ്റെ അനുഭവക്കരുത്ത് കോഴിക്കോടിന് ഗുണം ചെയ്തു ! ലക്ഷങ്ങൾ ചിലവ് വരുന്ന അത്യപൂർവ്വ ശസ്ത്രക്രിയ കോഴിക്കോട് മെഡി ക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ചു.

മലബാർമേഖലയിലെ സർക്കാർ ആശുപത്രികളിൽത്തന്നെ ആദ്യമായി അതിനൂതനവും അപൂർവവുമായ ശസ്ത്രക്രിയയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ചത്. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചാണ് മെഡിക്കൽ കോളേജ് കാർഡിയോ-തൊറാസിക് ആൻഡ് വാസ്‌കു ലാർ സർജറി(സി.വി.ടി.എസ്.) വിഭാഗം ചരിത്രനേട്ടം കൈവരിച്ചത്. സി.വി.ടി.എസ്. വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹൃദയത്തിലെ വലിയ രക്തധമനിയിലെ വാൽവായ അയോട്ടിക് വാൽവിലെ ചുരുക്കം (ഇയോട്ടിക് സ്റ്റെനോസിസ്) ബാധിച്ച അൻപത്തിനാല് വയസ്സുകാരനായ കോഴിക്കോട് സ്വദേശിക്കാണ് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രണ്ടാഴ്ചമുമ്പ് വാൽവ് മാറ്റിവെച്ചത്. ശസ്ത്രക്രിയക്കുശേഷം ആറാംദിവസം ആശുപത്രി വിട്ട രോഗി സുഖം പ്രാപിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ആറുലക്ഷംരൂപവരെ ചെലവു വരുന്ന ശസ്ത്രക്രിയയാണിത്. ഈ ശസ്ത്രക്രിയയിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ.ശിവപ്രസാദ് മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലും ഇത്തരംശസ്ത്രക്രിയകൾ ചെയ്തിരുന്നു.

Advertisements

ഡോ. തുഷാര, ഡോ. ബിജി, ഡോ. ജിതിൻ, പെർഫ്യൂഷനിസ്റ്റ് ബാലകൃഷ്ണൻ, അതുല്യ എന്നി വരും ശസ്ത്രക്രിയ നടത്തിയ സം ഘത്തിലുണ്ടായിരുന്നു. സി.വി. ടി.എസ്. വിഭാഗം മേധാവി ഡോ. എസ്. രാജേഷ്, മെഡി ക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂ പ്രണ്ട് ഡോ. എം.പി. ശ്രീജയൻ എന്നിവരും എല്ലാ പിന്തുണ യും നൽകി.

Hot Topics

Related Articles