ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിനു മുന്നിൽ കാറിനു മുകളിൽ പുളിമരം വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: ചങ്ങനാശേരി പെരുന്ന വില്ലേജ് ഓഫിസിനു മുന്നിൽ കാറിനു മുകളിൽ പുളിമരം മറിഞ്ഞു വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വില്ലേജ് ഓഫിസിൽ എത്തിയ സ്വകാര്യ വ്യക്തിയുടെ കാറിനു മുകളിലാണ് പുളിമരം വീണത്. ഇവിടെ കാർ പാർക്ക് ചെയ്ത ശേഷം ഇദ്ദേഹം ഓഫിസിനുള്ളിലേയ്ക്കു കയറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുളിമരം ചുവടോടെ പിഴുത് വീണത്. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. എംസി റോഡിൽ ഒരു വശത്ത് കൂടി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. മരം വെട്ടി മാറ്റുന്നതിനുളള ജോലികൾ അഗ്നിരക്ഷാ സേനാ സംഘം നടത്തുന്നുണ്ട്.

Advertisements

Hot Topics

Related Articles