കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴേമിൽ , പി ടി എം എസ് എന്നീ ഭാഗങ്ങളിൽ മരം വെട്ടുന്ന ആവശ്യത്തിനായി രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാളകൂട്, തലനാട് NSS, തലനാട് പഞ്ചായത്ത്, തലനാട് ടവർ,അയ്യംപാറ കവല, തലനാട് ബസ് സ്റ്റാൻഡ്, തലനാട് എസ് വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ മാർക്കറ്റ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചെട്ടിശ്ശേരി, പുന്നമൂട്, ചിറവം മുട്ടം,ടെലിഫോൺ എക്സ്ചേഞ്ച്, തുരുത്തിപ്പള്ളി ടവർ, ഉദയ, നിറപറ, മുളക്കാത്തുരുത്തി നമ്പർ 1,മുളക്കാത്തുരുത്തിNo2, വെള്ളേകളം, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബ്ബർവാലി വില്ല ,മണിയൻപാടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറ്റുവാക്കേരി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 5:30വരെയുo കുരിശുംമൂട് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലാ ടിംബേഴ്സ്, സെൻ്റ് തോമസ് റോഡ്, ഹോളി ഫാമിലി, ചെത്തിമറ്റം, കരുണ, മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,കൊച്ചി ടപ്പാടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളം സെക്ഷന്റെ പരിധിയിലുള്ള വാലയിൽക്കടവ്, പള്ളം എസ് എൻ ഡി പി, അറക്കൽ, ചെറുവള്ളിക്കാവ്, പള്ളം പോസ്റ്റോഫീസ്, മാവിളങ്ങു എന്നീ ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5 മണിവരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.