കോട്ടയം പാലായിൽ കുടിശ്ശിക മറച്ചുവെച്ച് വാഹന കച്ചവടം: 9 ലക്ഷം രൂപ തട്ടിയ ആൾ പിടിയിൽ

കോട്ടയം :  ഫൈനാൻസ് കമ്പനിയിലെ സി.സി കുടിശ്ശികയുള്ള വിവരം മറച്ചുവെച്ച് വാഹനം വിറ്റ് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂർ സുധീഷ് ഭവനിൽ  ബിജു (53) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022 നവംബർ മാസം പിറവം സ്വദേശിയായ പ്രകാശ് എന്നയാൾക്ക് ഫൈനാൻസ് കുടിശ്ശിക ഉള്ള കാര്യം  മറച്ചുവച്ച് ലോറി വിൽപ്പന നടത്തുകയായിരുന്നു. 

Advertisements

പിന്നീട് ഈ വാഹനം മൈസൂരിൽ വച്ച് ഫിനാൻസ് കമ്പനി പിടിച്ചെടുക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  ഒളിവിൽ കഴിഞ്ഞിരുന്ന ബിജുവിനെ പാലക്കാട് നിന്നും സാഹസികമായി പിടികൂടിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്.സി  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Hot Topics

Related Articles