കോട്ടയം: വില്ലൂന്നിയിൽ കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നു കന്യാസ്ത്രീകൾക്കു പരിക്കേറ്റു.
വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്കൂളിന്റെ ശുചി മുറിയുടെ മുകളിലേക്കാണ് കന്യാസ്ത്രീകൾ സഞ്ചരിച്ച ടാറ്റ സുമോ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജോയൽസ്, സിസ്റ്റർ.ലൈസ്റ്റേറ്റിയ (49), സിസ്റ്റർ സാനു പ്രിയാമ്മ(35), എന്നിവർക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സ്കൂളിൽ നിന്നു പുറപ്പെട്ട വാഹനം സ്കൂൾ കെട്ടിടത്തിന്റെ ശുചി മുറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് വന്ന അഗ്നി രക്ഷാസേന ആദ്യം വാഹനം താഴെ വീഴാതിരിക്കാൻ കയർ കെട്ടി മരത്തിൽ ബന്ധിച്ചു.
തുടർന്ന് വാഹനത്തിന്റെ മുകളിൽ കയറി ഗ്യാസ് കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ചുമാറ്റി. തുടർന്ന് മുന്നിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. എന്നാൽ അപകടത്തെ തുടർന്ന് പുറകിലുണ്ടായിരുന്ന സിസ്റ്റർ ജോയൽസ് ബോധരഹിതയായിരുന്നു.കൂടാതെ കൈക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു.
ഇവരെ ജീപ്പിനുള്ളിൽ ഇറങ്ങി പുറത്തെടുക്കേണ്ടി വന്നു. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ക്രെയിൻ കൊണ്ടുവന്ന് ജീപ്പ് ഉയർത്തിയെടുത്തു. ഫയർ സ്റ്റേഷൻ ഓഫിസർ വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ശിവകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ്, ഫയർ റെസ്ക്യു ഒാഫിസർമാരായ ഷജീം, ഷിജി, അഹമ്മദ് ഷാഫി അബ്ബാസി, നിജിൽ കുമാർ, സജീഷ് കുമാർ, അനിൽകുമാർ, ഡ്രൈവർ അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.