കോട്ടയം: ട്രയിൻ യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ കോട്ടയം റയിൽവേ സ്റ്റേഷൻ്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറന്നു കൊടുക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ റയിൽവേ സ്റ്റേഷനുകളുടെ വികസനത്തെ സംബന്ധിച്ചും യാത്രാക്ലേശം പരിഹരിക്കുന്നതിനെ കുറിച്ചും ശബരിമല തീർത്ഥാടകരായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവേശന കവാടത്തിൻ്റെനിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിനു ശേഷം ഔദ്വേഗിക ഉദ്ഘാടനം നടത്തുന്നതാണ്.യോഗ തീരുമാനങ്ങൾ.കോട്ടയം റയിൽവേ സ്റ്റേഷനിലെ ഷെൽട്ടർ കൂടുതൽ സ്ഥലങ്ങളിലേക്ക് നീട്ടുന്നതും ഘട്ടം ഘട്ടമായി മുഴുവൻ പൂർത്തിയാക്കുന്നതുമാണ്.രണ്ടാം കവാടത്തിന് സമീപം കടന്നു പോകുന്ന ഒഴത്തിൽ ലൈൻ റോഡിന് സമീപം താമസിക്കുന്നവർക്ക് സ്വതന്ത്രമായി റോഡ് ഉപയോഗിക്കാൻ കഴിയുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എം.പി. മുന്നോട്ട് വച്ച നിർദ്ദേശം ഡി.ആർ.എം. അംഗീകരിച്ചു.എല്ലാ പ്ലാറ്റ് ഫോമുകളിലും കുടിവെള്ള സൗകര്യം ഏർപ്പെടുത്തും.എല്ലാ പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ മേൽപ്പാലം ഏതാനും ദിവസങ്ങൾക്കകം തുറന്ന് കൊടുക്കും.രണ്ടാം പ്രവേശന കവാടത്തിലെ ലിഫ്റ്റ് എസ്ക്കലേറ്റർ എന്നിവയുടെ നിർമ്മാണം രണ്ടാഴ്ചക്കകം പൂർത്തിയാക്കും.സ്റ്റേഷൻ്റെ പടിഞ്ഞാറ് വശത്ത് രണ്ടാം പ്രവേശന കവാടത്തിൽ നിന്നും തുടങ്ങുന്ന നടപ്പാലം റയിൽവേ സ്റ്റേഷൻ്റെ മുൻ വശത്തെ റോഡിലേക്ക് നീട്ടുന്നത് പരിഗണിക്കും.ശമ്പരിമല ഉൽസവം പ്രമാണിച്ച് കൂടുതൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി യോഗത്തിൽ ആവശ്യപ്പെട്ടു. റയിൽവേ സ്റ്റേഷന് പുതീയ പ്രവേശന കവാടം നിർമ്മിക്കുകയുംസൈൻ ബോർഡ് സ്ഥാപിക്കുകയും ചെയ്യും.മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും.എറണാകുളം – ബാഗ്ലൂർ ഇൻ്റർസിറ്റി, എറണാകുളം-കാരക്കൽ, എറണാകുളം മഡ്ഗാവ്, എറണാകുളം- പൂനൈ,എറണാകുളം – ലോക്മാന്യ തിലക്, എറണാകുളം -പാലക്കാട് മെമ്മു എന്നീ ട്രയിനുകൾ കോട്ടയത്തേക്ക് നീട്ടുന്നതും കോട്ടയത്ത് നിന്നും പാലക്കാട്, കോയമ്പത്തൂർ വഴി ഈ റോഡിലേക്ക് പുതിയ ട്രയിൻ തുടങ്ങുന്നതും റയിൽവേ ബോർഡിൻ്റെ പരിഗണനക്കായി സമർപ്പിക്കും.കുമാരനല്ലൂർ, കടുത്തുരുത്തി,കാഞ്ഞിരമറ്റം,ചോറ്റാനിക്കര എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിലവാരം ഉയർത്തും.വിവിധ സ്റ്റേഷനുകളിലെ വികസന നിർദ്ദേശങ്ങൾ.ചിങ്ങവനം.പുതിയ പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിൻ്റെ സാധ്യതാ പഠനം നടത്തും.മെയിൻ റോഡിലെ പ്രവേശന കവാടത്തിൽ ബോർഡുകൾ സ്ഥാപിക്കും.പുതുതായി എറണാകുളം മെമ്മു ട്രയിന് സ്റ്റോപ്പ് അനുവദിക്കുന്നത് പ്രത്യേകം പരിഗണിക്കും. റയിൽവേ കോബൗണ്ടിൽ കൂടിയുള്ള റോഡുകൾ ടാറിംഗ് പൂർത്തിയാക്കും. പ്ലാറ്റ് ഫോമുകളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും.കുമാരനല്ലൂർസ്കൂൾ കുട്ടികളും ഭക്തജനങ്ങളും അടക്കം ആയിരക്കണക്കിന് ആളുകൾ കടന്ന് പോകുന്ന റയിൽവേ ലെവൽ ക്രോസിങ്ങിൽ ആളുകൾക്ക് കയറി ഇറങ്ങാവുന്ന വിധത്തിൽ പുതിയ കാൽനട മേൽപ്പാലം നിർമ്മി ക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കും. അപകട മുന്നറിയിപ്പ് സൂചിപ്പിക്കുന്നപുതിയ ബോർഡുകൾ സ്ഥാപിക്കും.കുടിവെള്ളം ശുചിമുറി എന്നിവ സജ്ജമാക്കും.പുതിയ മെമ്മു ട്രയിന് സ്റ്റോപ്പ് പരിഗണിക്കും.രണ്ടാം പ്ലാറ്റ് ഫോമിൻ്റെ ഉയരം കൂട്ടുമ്പോൾ ഒരു മീറ്റർ വീതിയിൽ പൊതു ജനങ്ങൾക്ക് നടപ്പാത ഒരുക്കും.ഏറ്റുമാനൂർ.പുതിയ ലിഫ്റ്റ്, 1, 2, 3 ഫ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചു കൊണ്ട് നടപ്പാലം, എല്ലാ പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം എന്നിവ സ്ഥാപിക്കും.ഏറ്റുമാനൂർ റോഡിലും നീണ്ടൂർ റോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രവും സൈൻ ബോർഡും സ്ഥാപിക്കുന്നതിന് അനുമതി നൽകും.ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേഷനാക്കി മാറ്റുന്നത് പരിഗണിക്കും.വഞ്ചിനാട് എക്സ്പ്രസ് മലബാർ എക്സ്പ്രസ്, കായംകുളം എറണാകുളം മെമ്മു എന്നിവ നിർത്തുന്ന കാര്യം പരിഗണിക്കും.കുറപ്പന്തറഎറണാകുളം ഭാഗത്തേക്ക് ഫ്ലാറ്റ് ഫോം നീട്ടും, റയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണ തടസ്സങ്ങൾ നീക്കുംഅടിസ്ഥാന സൗകര്യങ്ങളും, പാർക്കിങ്ങ് സൗകര്യങ്ങളും വർദ്ധിപ്പിക്കും. റയിൽവേ ഗയിറ്റിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ PWD ക്ക് അനുമതി നൽകും.വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം എറണാകുളം മെമ്മു എറണാകുളം കായംകുളം പാസഞ്ചർ എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.കടുത്തുരുത്തിസ്റ്റേഷൻ കെട്ടിടവും പരിസരവും വൃത്തിയാക്കും ഷെൽട്ടർ – കുടിവെള്ളം ശുചിമുറി എന്നിവ ഒരുക്കും.കായംകുളം എറണാകുളം പാസഞ്ചർ, കൊല്ലം എറണാകുളം മെമു എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുംവൈക്കം റോഡ്അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി സ്റേഷൻ വികസിപ്പിക്കും.വൈക്കത്ത് അഷ്ടമിയോട് അനുബന്ധിച്ച് കഴിഞ്ഞ വർഷത്തെ പ്പോലെ ഈ വർഷവും വിവിധ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും.പാർക്കിങ് സ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് റയിൽവേ,റവന്യു എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും.അടിസ്ഥാന സൗകര്യങ്ങൾ ചെയ്യപ്പെടുത്തും.എല്ലാ പ്ലാറ്റ് ഫോമുകളെയും ഉൾപ്പെടുത്തി മേൽപ്പാലം നിർമ്മിക്കും. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തും.വഞ്ചിനാട്, മലബാർ,വേളാങ്കണ്ണി, എറണാകുളം കായംകുളം മെമ്മു എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.പിറവം റോഡ്കൂടുതൽ ഷെർട്ടർ, കുടിവെള്ളം, ശുചി മുറി, കസേര, ഫാൻ എന്നിവ സ്ഥാപിക്കും ലിഫ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും പാർക്കിങ്ങ് സ്ഥലം വൃത്തിയാക്കും,ഓടകൾ വൃത്തിയാക്കാത്തത് മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കും. താന്നിപ്പള്ളി അടിപ്പാത നിർമ്മിക്കുന്നതിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.തോന്നല്ലൂർ അടിപ്പാതക്ക് സമീപത്തെ റോഡ് നന്നാക്കാൻ പഞ്ചായത്തിന് റയിൽവേ അനുമതി നൽകും.വേളാങ്കണ്ണി, രാജാറാണി എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.കാഞ്ഞിരമറ്റംകാഞ്ഞിരമറ്റം സ്റ്റേഷൻ കെട്ടിടത്തിൻ്റെ കേടുപാടുകൾ ഇല്ലാതാക്കി ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കും.പ്ലാറ്റ് ഫോം ഉയർത്തുന്നതിനോടൊപ്പം പുതിയ ഷെൽട്ടർ നിർമ്മിക്കും കുടി വെള്ളം ശുചിമുറി എന്നിവ സഞ്ചമാക്കും. മുടങ്ങിപ്പോയ ഒലിയപുറം അടിപ്പാത നിർമ്മാണം പൂർത്തിയാക്കുംടൂറിസം പാർക്ക് നിർമ്മിക്കാൻ എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിന് അനുമതി നൽകും.എറണാകുളം കായംകുളം പാസഞ്ചർ ,കൊല്ലം – എറണാകുളം മെമ്മു എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.മുളന്തുരുത്തിഷെൽട്ടർ, കസേരകൾ കുടി വെള്ളം ശുചിമുറി എന്നിവ കൂടുതൽ സ്ഥാപിക്കും.ഉപയോഗശൂന്യമായി കിടക്കുന്ന റയിൽവേയുടെ സ്ഥലം സോളാർ പാനൽ സ്ഥാപിക്കാൻ അനുമതി നൽകുന്നത് പരിഗണിക്കും.ലൈറ്റ് ബോർഡുകൾ സ്ഥാപിക്കും. വേണാട് എക്സ്പ്രസ്,മലബാർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് വേളാങ്കണ്ണി എക്സ്പ്രസ് എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.ചോറ്റാനിക്കരപ്ലാറ്റ് ഫോം ഉയർത്തുന്നതോടൊപ്പം ഷെൽട്ടർ നിർമ്മിക്കും. കുടിവെള്ളം ശുചിമുറി എന്നിവ സജ്ജമാക്കും. സ്റ്റേഷൻ കെട്ടിടം വൃത്തിയാക്കും.നടപ്പാലം നിർമ്മിക്കും.കായംകുളം എറണാകുളം മെമ്മുകൊല്ലം എറണാകുളം മെമ്മു എന്നീ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കും.ശബരിമല തീർത്ഥാടനം.കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും റയിൽവേ സ്റ്റേഷനിൽ നിന്നും KSRTC സർവീസ് നടത്തും.പോലീസ് സേനയുടെ സേവനം ലഭ്യമാക്കും. കൂടുതലായി ഒരു എയ്ഡ് പോസ്റ്റ് ഉണ്ടാകും.ആരോഗ്യവകുപ്പ് ജീവനക്കാർക്കായി പ്രത്യേക മുറി ക്രമീകരിക്കും.യോഗത്തിൽ റയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാൽ, എം.എൽ എ മാരായ മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ മുൻസിപ്പൽ ചെയർപേഴ്സൺബിൻസി സെബാസ്റ്റ്യൻ, റയിൽവേ ഡിവിഷണൽ കൊമ്പേഷ്യൽ മാനേജർ വൈ.സെൽവിൻ, ഡിവിഷണൽ എഞ്ചിനീയർ എം. മാരിയപ്പൻ, പി.ആർ.ഒ. ഷെബിസ്റ്റേഷൻ മാനേജർ പി.വി.വിജയകുമാർ,ഇലക്ടിക്കൽ എഞ്ചിനീയർ കെ. എൻ ശ്രീരാജ് അസിസ്റ്റൻ്റ് എഞ്ചിനീയർ പി.വി. വിനയൻ, സെക്ഷൻ എഞ്ചിനീയർ അനഘ നായർ എ കെ. ജോസഫ്, മുൻസിപ്പൽ കൗൺസിലർ മാരായ സിൻസി പാറേൽ,മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.യോഗത്തെ തുടർന്ന് എം.പി.യും ഡി.ആർ.എം. റയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്റ്റേഷനും പരിസരവും നടന്ന് പരിശോധിച്ചു.