കടുത്തുരുത്തി; ഇടിമിന്നലില്‍ കനത്ത നാശം : വീടുകളും ഉപകരണങ്ങളും നശിച്ചു

കടുത്തുരുത്തി : കടുത്തുരുത്തിയിൽ ഇടിയിലും മിന്നലിലും കനത്ത നാശം. കഴിഞ്ഞദിവസം വൈകൂന്നേരത്തോടെയാണ് ഇടിമിന്നല്‍ നാശം വിതച്ചത്. മമ്പള്ളിപ്പറമ്പില്‍ ജോസ്മിയുടെ വീടിന് മിന്നലില്‍ നാശമുണ്ടായി. വീടിന് മുന്‍വശത്തെ വൈദ്യൂതി പോസ്റ്റില്‍ നിന്നും മിന്നലുണ്ടായ സമയത്ത് അമിതമായി വൈദ്യൂതി പ്രവഹിച്ചു സ്വിച്ചുകളും വയറിംഗും ഇന്‍വേര്‍ട്ടര്‍, മോട്ടോര്‍, ഫാനുകള്‍ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. വീടിന്റെ പല ഭാഗങ്ങളിലും മിന്നലേറ്റു. വീട്ടുമുറ്റത്ത് കിടന്ന ജോസ്മിയുടെ പിതാവ് കെ.ജെ. മാത്യുവിന്റെ കാരിനും തകരാര്‍ ഉണ്ടായി. സമീപവാസിയായ കുറിച്ച്യാപ്പറമ്പില്‍ ജോര്‍ജ്, വെട്ടൂര്‍കാലായില്‍ ജയന്‍, കരോട്ടെകാലായില്‍ വിനോദ്, ഉത്തമന്‍, ജെയിംസ്, ജോണ്‍ എന്നിവരുടെ വീടുകളിലും ഇടിമിന്നല്‍ നാശമുണ്ടാക്കി.

Advertisements

Hot Topics

Related Articles