കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ അടിയന്തിര അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.00 മണി വരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്സിറ്റി, പുഞ്ച, മെഡിക്കൽ കോളേജ്, എസ്. എച്ച് മൗണ്ട്, വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ഐ. സി. എച്ച്., പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ, വലിയ കുളം, സി എൻ കെ ഹോസ്പിറ്റൽ, മുക്കാടൻ, ഗ്ലാസ് വേൾഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 വരെയും ആൻസ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ അടിയന്തിര അറ്റ കുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.00 മണി വരെ ഗാന്ധിനഗർ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർകും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻപുഴ പൊക്കം, പൊൻപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ പൂർണമായും കല്ല്യാണിമുക്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിടങ്ങൂർ, ചേർപ്പുങ്കൽ, ചെമ്പിളവ്, കേഴുവംകുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ 9:30 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.