കോട്ടയം: മെഡിക്കൽ കോളേജിലെ അമിതമായി കൂട്ടിയ ഐ സി യു ഫീസ് വർധനയ്ക്ക് എതിരെയും പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും പടിക്ക് പുറത്തു നിർത്തുന്ന തരത്തിൽ സുപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും ഇറക്കിയ സർക്കുലർ പിൻ വലിക്കണമെന്നും. എച്ച് ഡി എസ് ജനറൽ കമ്മറ്റി വിളിക്കാതെ പ്രതിപക്ഷ അംഗങ്ങളെ നോക്ക് കുത്തി ആക്കികൊണ്ട് ഭരണകക്ഷി അംഗങ്ങളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് എടുത്ത തീരുമാനങ്ങൾ ജനറൽ കമ്മറ്റി വിളിച്ചു പുനപരിശോധിക്കണമെന്നും കൂടാതെ പൊതുജങ്ങളെ നേരിട്ട് ബാധിക്കുന്ന എല്ലാ വിഷയങ്ങളും പൊതുവായി ചർച്ച ചെയ്യണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആർ വൈ എഫ് പരസ്യപ്രതിഷേധത്തിലേക്ക് കടക്കുന്നു. പാർട്ടി ഓഫിസിൽ കൂടിയ യോഗത്തിൽ ആർ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഖിൽ കുര്യൻ,ജില്ലാ സെക്രട്ടറി ടിംസ് തോമസ്, ആർ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആർ. മഹേഷ്, സംസ്ഥാന കമ്മറ്റി അംഗം പി. എ. ശിഹാബ്, എച്ച് ഡി എസ് മെമ്പർ അൻസാരി കോട്ടയം, സജി പൗലോസ്, ജോമോൻ നിരപ്പേൽ, പ്രവീൺ പ്രഭ, വിഷ്ണു, സുരേഷ്. തുടങ്ങിയവർ സംസാരിച്ചു..