കോട്ടയം പാക്കിൽക്കവലയിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: പാക്കിൽക്കവലയിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മാങ്ങാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗിരീഷിനാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്ന് മാങ്ങാനം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ഓട്ടോ ഗിരീഷിന്റെ ഓട്ടോയിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഗിരീഷിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles