കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ 20 ആം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപിയുടെ താമരചിഹ്നത്തിൽ അശ്വതി രാജേഷ് (വീണ)യാണ് ഇവിടെ മത്സരിക്കുന്നത്. 20 ആം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ജു രാജേഷാണ് ഇവിടെ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ യുഡിഎഫിനു വേണ്ടി മത്സരിക്കുക. എൽഡിഎഫിന്റെ സിറ്റിംങ് സീറ്റായിരുന്ന ഇവിടെ പഞ്ചായത്തംഗം ജോലി ലഭിച്ച് രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Advertisements