കോട്ടയം : താഴത്തങ്ങാടി ഗവ. മുഹമ്മദൻസ് സ്കൂൾ / താഴത്തങ്ങാടി എം. ഡി. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ “പ്രകൃതിസംരക്ഷണം” വിഷയമായി ചിത്രരചന മത്സരം നടത്തി. മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ സംരക്ഷിക്കുന്നതിന് പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചകൾ നടന്നു
പ്രകൃതി സംരക്ഷണ രംഗത്ത്, മികച്ച മാതൃകകൾ നൽകിയ മുരളി കൂടല്ലൂർ, സുഭാഷ്.ആർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈബ്രറി പ്രസിഡന്റ് പ്രൊഫ. ഷാവാസ് ഷരീഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. ലൈബ്രറി ഭാരവാഹികളായ പി. കെ. മാത്യു കൊല്ലപറമ്പിൽ, പൂജ ശിവൻ, ഹഫീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. കോട്ടയം വലിയപള്ളി വികാരി ഡോ. തോമസ് എബ്രഹാം, താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഇമാം ഷഫീക് ഫാളിൽ മന്നാനി,താഴത്തങ്ങാടി മാർ ബസേലിയോസ് ചർച്ച് വികാരി ഡോ. ഗീവർഗീസ് വെട്ടികുന്നേൽ, തളിയിൽ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സതീഷ് ബാബു, സെക്രട്ടറി മനോജ് മഠത്തിൽ, തിരുമല ക്ഷേത്ര അധികാരി ദിലീപ് കമ്മത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കുര്യൻ, സെക്രട്ടറി അനീഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.
മൂന്നു ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ജൂലൈ 30ന് കോട്ടയം ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്., പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് , പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജൂലൈ 30നും പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ജൂലൈ 29,30 തീയതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്തുത വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30ന് വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ജൂലൈ 31നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. ജൂലൈ 31നാണ് വോട്ടെണ്ണൽ.
(കെ.ഐ.ഒ.പി.ആർ. 1555/ 2024)
*ഇടതു കൈയിലെ ചൂണ്ടുവിരലിൽ അല്ല നടുവിരലിൽ മഷി പുരട്ടും*
കോട്ടയം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന നിയോജകമണ്ഡല/ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തുന്ന സമ്മതിദായകരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിനുപകരം ഇടതു കൈയിലെ തന്നെ നടുവിരലിൽ പുരട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. ജൂലൈ 30 ന് നിശ്ചയിച്ചിട്ടുള്ള ഉപതിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതായിരിക്കും ഈ മാറ്റം.
1995- ലെ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ ചട്ടം 33 (ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ) പ്രകാരം ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ അയാളുടെ ഇടതു കൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിക്കുന്നതിനും അതിൽ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനും അനുവദിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ചട്ടം 33(2) അനുസരിച്ച് ഇത്തരത്തിൽ ഒരു അടയാളം അയാളുടെ ഇടതു ചൂണ്ടുവിരലിൽ ഉണ്ടെങ്കിൽ ബാലറ്റ് പേപ്പർ കൊടുക്കുകയോ വോട്ടുചെയ്യാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
എന്നാൽ 2024 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ
വോട്ടർമാരുടെയും ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായി മാഞ്ഞുപോയിട്ടില്ലാതിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം നടുവിരലിൽ മഷി പുരട്ടാനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്നത്.
(കെ.ഐ.ഒ.പി.ആർ. 1556/ 2024)