കോട്ടയം: ഉഴവൂരിൽ സ്‌കൂളിൽ ഗുണ്ടാ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ എസ്ഐയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ എസ്‌ഐ സന്തോഷ് കെ.വിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ടതൊന്നും കരുതുന്ന പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇതിനിടെ , സ്കൂൾ വിദ്യാർത്ഥികളെ മർദിക്കാനെത്തിയ ഗുണ്ടകളും ഒരു വിഭാഗം വിദ്യാർത്ഥികളും ചേർന്ന് നാട്ടുകാരെയും ഓട്ടോഡ്രൈവർമാരെയും മർദിച്ചു. സംഘർഷവിവരം അറിഞ്ഞ് തടയാൻ സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം പോലീസുകാർക്കും. ക്രൂരമായി മർദനമേറ്റു.
ഉഴവൂർ ടൗണിലും കെ.ആർ നാരായണൻ ആശുപത്രിയിലുമാണ് സംഘർഷം ഉണ്ടായത് . ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പ്ലസ് വൺ പ്ലടു വിദ്യാർത്ഥികൾ ഇരു വിഭാഗം തിരിഞ്ഞ് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട ‘വലവൂർ ‘പാലാ ഭാഗങ്ങളിൽ നിന്ന് നിരവധി ഗുണ്ടകൾ ഉഴവൂരിൽ എത്തി മറുഭാഗം വിദ്യാർത്ഥികളെ അക്രമിക്കാൻ ശ്രമിച്ചു തുടർന്ന് ടൗണിൽ എത്തിയ വിദ്യാർത്ഥികൾ ഓട്ടോ റിഷാ തൊഴിലാളികളോടും നാട്ടുകാരോടും സഹായം അഭ്യാർത്ഥിക്കുക ആയിരുന്നു വിദ്യാർത്ഥികളെ ഗുണ്ടകൾ മർദിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷാക്കാരും നാട്ടുകാര്യം തടഞ്ഞതോടെ സംഘർഷം കൂട്ട അടിയിൽ എത്തി ‘ അക്രമണം തടയാൻ എത്തിയ എസ്‌ഐ സന്തോഷ് കെ.വി അടക്കം പോലീസുകാരെ അക്രമികൾ നിലത്തിട്ടു അക്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് ഓട്ടോ തൊഴിലാളികളെ അക്രമികൾ ആശുപത്രിയിൽ കയറി മർദിച്ചു. ഇത് തടയുന്നതിനിടെ പോലിസുകാർക്കും നാട്ടുകാർക്കും വീണ്ടും അടിയേറ്റു ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച അക്രമണം മണിക്കൂറുകളോളം നീണ്ടു. ആക്രമത്തിൽ സാരമായി പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും തലയിലും എസ്‌ഐയ്ക്കു മർദനമേറ്റിട്ടുണ്ട്. സംഘർഷത്തിൽ പ്രദേശത്തെ ഓട്ടോഡ്രൈവർമാർക്കും നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.