വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതി നാലാം ഘട്ട ഉദ്ഘാടനവും പുരസ്കാര വിതരണവും ജൂലായ് ആറ് ശനിയാഴ്ച നടക്കും

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതി നാലാം ഘട്ട ഉദ്ഘാടനവും പുരസ്കാര വിതരണവും ജൂലായ് ആറ് ശനിയാഴ്ച നടക്കും . വൈകുന്നേരം അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന നിറവ് പദ്ധതി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles