വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതി നാലാം ഘട്ട ഉദ്ഘാടനവും പുരസ്കാര വിതരണവും ജൂലായ് ആറ് ശനിയാഴ്ച നടക്കും . വൈകുന്നേരം അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സി.കെ. ആശ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന നിറവ് പദ്ധതി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിക്കും.
Advertisements