കോട്ടയം : ഈ സ്ഥലങ്ങളിൽ മെയ് മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാതാ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് , മാലൂർകാവ്, മടുക്കംമൂട്, ഇടിമണ്ണിക്കൽ, കൂടലിൽ, ഉണ്ടക്കുരിശ്, കറുമ്പനാടo, പുന്നാംച്ചിറ, വഴീപ്പടി എന്നീ ട്രാൻസ്‌ഫോർമറിൽ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓൾഡ് കെ കെ റോഡ്, മംഗംലം, വല്യൂഴം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്,പുതുക്കാട് 50,മാഞ്ചിറ മുട്ട്,ചക്രം പടി, ഞൊങ്ങിണിക്കരി,ബാങ്ക് പടി ,കെ വി കെ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുതുവയൽ മോസ്കോ വത്തിക്കാൻ കാളച്ചന്ത ട്രാൻസ്ഫോർമറകളിൽ 9 :30 മുതൽ 5 :30 വരെ വൈദ്യുതി മുടങ്ങും.