കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയമാണ് കേരളത്തിൽ യുഡിഎഫ് സ്വന്തമാക്കിയത്. 10 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ലീഡ് ഒരു ലക്ഷം കടന്നത്. നാലു സ്ഥാനാർത്ഥികളുടെ ലീഡ് രണ്ടു ലക്ഷത്തിനും മുകളിൽ പോയി. സാക്ഷാർ രാഹുൽ ഗാന്ധിയുടെ ലീഡ് ആകട്ടെ മൂന്നരലക്ഷത്തിൽ എത്തുകയും ചെയ്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ ലീഡ് നേടി വിജയിച്ചത് രാഹുൽ ഗാന്ധി തന്നെയാണ്. 3,64422 വോട്ടിന്റെ ലീഡാണ് രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനുമുണ്ട് മൂന്നു ലക്ഷത്തിന്റെ കണക്ക്. 30,0118 വോട്ടിന്റെ ലീഡാണ് മുഹമ്മദ് ബഷീർ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നാനിയിൽ ഡോ.എം.പി അബ്ദുൾ സമദ് സമദാനി 2,35397 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയപ്പോൾ, എറണാകുളത്ത് ഹൈബി ഈഡൻ അതിനെ മറികടന്ന് സ്വന്തം ലീഡ് രണ്ടരലക്ഷം കടത്തി. 2,50385 വോട്ടിന്റെ ലീഡാണ് ഇക്കുറി ഹൈബി സ്വന്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശക്തമായ മത്സരം നടന്ന വടകരയിൽ ഷാഫി പറമ്പിൽ 11,4506 വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. കോഴിക്കോട് എം.കെ രാഘവൻ 1,45176 വോട്ട് ലീഡും, കൊല്ലത്ത് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ 1,50302 വോട്ടിന്റെ ലീഡും, കാസർകോഡ് രാജ്മോഹൻ ഉണ്ണിത്താൻ 1,03148 വോട്ടിന്റെ ലീഡും സ്വന്തമാക്കി. കണ്ണൂരിൽ കെ.സുധാകരൻ 10,8982 വോട്ടിന്റെ ലീഡ് നേടിയപ്പോൾ, ഇടുക്കിയിൽ 1,33727 വോട്ടാണ് ഡീൻ കുര്യാക്കോസ് സ്വന്തമാക്കിയത്.