കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 23 ശനിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽ പി എസ് , സ്കൈ ലൈൻ പാം സ്പ്രിങ്ങ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള വന്നല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെയും പറപ്പാട്ടുപടി, ആലിപ്പുഴ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള ആരമല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5. 30 pm മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ,മേനാശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹിദായത്ത് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും കാവിൽ അമ്പലം, ടി ബി റോഡ്, പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രസാദ് റോഡ്, പരിപ്പിൽ കടവ്, കരിപ്പത്തികണ്ടം, ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.