ഏറ്റുമാനൂർ : മംഗളം കോളേജ് ഓഫ് എൻജിനീയറിംഗിന്റ്റെ ഇലക്ട്രിക്കൻ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗം “നാവിഗേറ്റിംഗ് ദി എനർജി ട്രാൻസിഷൻ – ക്ലൈമറ്റ് നെങ്ക്‌സ്‌സ് : ഗ്രിഡ് ഗ്രീനിങ്ങിനുള്ള തന്ത്രങ്ങൾ ” എന്ന വിഷയത്തിൽ 6 ദിവസത്തെ എ.ഐ.സി.ടി.ഇ അടൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം രാവിലെ 9.30 ന് കോളേജിലെ ഡിജിറ്റൽ തിയേറ്ററിൽ ഉദ്ഘാടനം ചെയ്‌തു.
കിടങ്ങൂർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു.പി.നായർ പരിപാടി ഉദ്ഘാടനം ചെയ്‌തു. പൂഞ്ഞാർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. മംഗളം കോളേജ് ഓഫ് എൻജിനീയറിംഗിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഹണി ബേബി സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ. ബിജു വർഗീസ് അധ്യക്ഷ പ്രസംഗവും പ്രിൻസിപ്പൽ ഡോ. വിനോദ് പി. വിജയൻ മുഖ്യ പ്രഭാഷണവും നടത്തി. എ.ഐ.സി.ടി.ഇ സ്പോൺസേർഡ് എഫ്.ഡി.പി കോർഡിനേറ്റർ ഡോ. പ്രീതി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 50 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. എ.ഐ.സി.ടി.ഇ സ്പോൺസർ ചെയ്യുന്ന എഫ്.ഡി.പി , ഊർജ സംക്രമണത്തിലും കാലാവസ്ഥ വ്യതിയാനത്തിലും അധ്യാപകരുടെ ഗവേഷണ വൈദഗ്‌ധ്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.