കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കവർച്ച കേസിലെ പ്രതി 23വർഷങ്ങൾക്കുശേഷം പിടിയിൽ : പിടിയിലായത് മുണ്ടക്കയം സ്വദേശി

കാഞ്ഞിരപ്പള്ളി : കവർച്ചക്കേസിലെ പ്രതി 23 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി.മുണ്ടക്കയം 31 ആം മൈൽ ഭാഗത്ത് പടിപ്പുരക്കൽ വീട്ടിൽ നിസാർ ഹുസൈൻ (52) എന്നയാളാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. 2002 മാർച്ച്‌ മാസത്തിൽ കാഞ്ഞിരപ്പള്ളി, കല്ലംപള്ളിയിലെ വീട്ടിൽ കവർച്ച നടത്തി സ്വർണ്ണവും,പണവും എടുത്ത കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

Advertisements

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ നജീബ്, സി.പി.ഓ മാരായ വിമൽ ബി.നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles