കാണക്കാരി മണ്ഡപം പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് പാറമടക്കുളത്തിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവം: പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് : പ്രതിഷേധ സംഗമം നടത്തി 

കോട്ടയം : തോ​ട്ടു​വാ – ക​ള​ത്തൂ​ര്‍ – കാ​ണ​ക്കാ​രി റോഡിൽ, ക​ള​ത്തൂ​രി​ല്‍ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ പാ​റ​മ​ട​യ്ക്കു സം​ര​ക്ഷ​ണ​ഭി​ത്തി​യും ക്രാ​ഷ് ബാ​രിയറും സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ത്തൂ​ര്‍ നി​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. മ​ണ്ഡ​പം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​റ​യു​മി​ല്ലാ​ത്ത പാ​റ​മ​ട കു​ള​ത്തി​ല്‍ വീ​ണ് കാ​ര്‍ യാ​ത്രി​കനായ ഞാ​റ​ക്കു​ള​ത്തി​ല്‍ (കി​ണ​റ്റി​ങ്ക​ല്‍) ലി​ധീ​ഷ് ജോ​സ് (45) മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​മാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി​യി​യിലാണ് ഒരാളുടെ മരണത്തിനിടയാക്കിയ കാ​ര്‍ അപകടം ഉണ്ടായത്. ക​ട അ​ട​ച്ചു രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് ലി​ധീ​ഷ് ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പാ​റ​മ​ട​യി​ല്‍ വീ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ര്‍ ഇ​വി​ടു​ത്തെ അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ണി​ച്ചു അ​ധി​കാ​രി​ക​ള്‍ക്ക് നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല…. ഇ​തേ​തു​ട​ര്‍ന്നാ​ണ് ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​വും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി​യ​ത്. റോ​ഡി​നോ​ടു ചേ​ര്‍ന്ന് പാ​റ​മ​ട​യു​ടെ ഭാ​ഗ​ത്തെ കാ​ടു​ക​ള്‍ നാ​ട്ടു​കാ​ര്‍ വെ​ട്ടി​ത്തെ​ളി​ച്ചു. ഇ​നി​യൊ​രു ജീ​വ​ന്‍ പൊ​ലി​യാ​തി​രി​ക്ക​ട്ടെ, അ​ധി​കാ​രി​ക​ള്‍ ക​ണ്ണ് തു​റ​ക്കൂ – എ​ന്നെ​ഴു​തി​യ ബാ​ന​റു​ക​ളും കെ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേധി​ച്ച​ത്. ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം​കു​മാ​ര്‍, സി​ബി കൊ​ച്ചു​മ​ല​യി​ല്‍, റോ​യി കൊ​ച്ചു​മ​ല​യി​ല്‍, ര​ത്‌​ന​മ്മ, ജ​ല​ജ, ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഖ​ന​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഉ​പേ​ക്ഷി​ച്ച പാ​റ​മ​ടയാ​ണ് ഇ​വി​ടെ മ​ര​ണ​ക്ക​യ​മാ​യി മാ​റി​യ​ത്. സം​ര​ക്ഷ​ണ വേ​ലി​ക​ള്‍ പോ​ലും ഇ​ല്ലാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന നി​ര​വ​ധി പാ​റ​മ​ട​ക​ളാ​ണു​ള്ള​ത്. രാ​ത്രി​കാ​ല​ത്തും ക​ന​ത്ത മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ലു​മെ​ല്ലാം റോ​ഡ​രി​കി​ല്‍ വാ ​തു​റ​ന്ന് കി​ട​ക്കു​ന്ന നി​റ​യെ വെ​ള്ള​മു​ള്ള പാ​റ​മ​ട​ക​ളെ​ല്ലാം വ​ലി​യ അ​പ​ക​ട ഭീ​ഷി​ണി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്. പ​ല​യി​ട​ത്തും റോ​ഡ​രി​കി​ല്‍ കാ​ട് മൂ​ടി കി​ട​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പാ​റ​മ​ട​ക​ളു​ടെ വ​ശ​ങ്ങ​ള്‍. പാ​റ​മ​ട​ക​ള്‍ ഉ​ണ്ടെ​ന്ന് കാ​ണി​ക്കു​ന്ന അ​പാ​യ സൂ​ച​ന​ക​ളോ, വേ​ണ്ട​ത്ര സു​ര​ക്ഷി​ത​ത്വ​മു​ള്ള സം​ര​ക്ഷ​ണ വേ​ലി​ക​ളോ പാ​റ​മ​ട​ക​ള്‍ക്കി​ല്ല. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ വ​രു​ന്ന​ത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.