കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പരിപാലന, ഞാലിയാകുഴി, ഇലവക്കോട്ട, ഉണ്ണാമറ്റം എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യൂതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെയും വട്ടോലി ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേളൻകവല, എസ് എൻ ഡി പി, കൂനന്താനം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി  മുടങ്ങും. പാലാ പൈക 33 കെ വി ലൈനിൽ  വർക്കുള്ളതിനാൽ  രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ പൈക സെക്ഷനു കീഴിലുള്ള പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തലപ്പാടി ,മുക്കാട്, എന്ന ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles