കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 19 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരോട്ടെ കുമ്മണ്ണൂർ മുതൽ ഇൻഡ്യാർ ഫാക്ടറി വരെയുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 09:00മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പിന്ത്രണ്ടാംകുഴി, കാടമുറി,പാണുകുന്ന് ,എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണി വരെ വൈദ്യൂതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി , പുതുച്ചിറ, പി എച്ച് സി. , സങ്കേതം എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കഞ്ഞിക്കുഴി ഓക്സിജൻ, തോമാച്ചൻപടി, സ്കെലൈൻ, നീലിമ, മൗണ്ട് കാർലോ, സബർബാൻ സ്ക്വയർ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുത്തൻക്കാവ് , നാലുകോടി പഞ്ചായത്ത് , അയ്യരുകുളം , ആരമല , മുക്കാട്ടുപ്പടി , ഇരൂപ്പാ , ഫാത്തിമാപുരം , ബി ടി കെ സ്കൂൾ , പഞ്ചായത്ത്പ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൻ വരുന്ന പുകുടി പാടം ട്രാൻസ്ഫോമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 06:00 വരെ വൈദ്യുതി മുടങ്ങും.