കൊല്ലാട് : ബോട്ട്ജെട്ടി മലമേൽ ക്കാവ് റോഡ് 36 ലക്ഷം രൂപ മുടക്കി പുനക്രമീകരിച്ച റോഡാ ണ് ഉദ്ഘാടനം ചെയ്തത്. എം പി ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ചാണ് റോഡ് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ജോൺ കൈതയിൽ അദ്യക്ഷത വഹിച്ചു. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ് ഘാ ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, ഫാ.ജേക്കബ് മാത്യു ചന്ദ്രത്തിൽ, പഞ്ചായത്ത് മെമ്പർമാരായ നൈസിമോൾ, മിനി ഇട്ടികുഞ്ഞു, മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം എന്നിവർ പ്രസംഗിച്ചു.
Advertisements