വൈക്കം: ആധുനിക കാലഘട്ടത്തിൽ മാനവരാശി നേരിടുന്ന സമസ്ത മാനസിക പ്രശ്നങ്ങൾക്കുമുള്ള ഏറ്റവും ഫലപ്രദമായ സിദ്ധൗഷധമാണ് രാമായണ സന്ദേശമെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. കേവലമായ പാരായണത്തിനപ്പുറം രാമായണ തത്ത്വത്തെ ജീവിതത്തിലേയ്ക്ക് സ്വാംശീകരിക്കാനും കഴിയുന്നത്ര പ്രായോഗികമാക്കുവാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിലുള്ള രാമായണ തത്ത്വസമീക്ഷയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ രാജഗോപാൽ പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ആചാര്യന്മാരായ എൻ പി വിശ്വംഭരൻ നായർ , ഉഷാ അനിൽകുമാർ എന്നിവർ പരായണത്തിന് നേതൃത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി പി നാരായണൻ നായർ, അയ്യേരി സോമൻ, പി എൻ രാധാകൃഷ്ണൻ, എൻ മധു, പി എസ് വേണുഗോപാൽ, എസ് ജയപ്രകാശ്, മീരാ മോഹൻദാസ്, പ്രൊഫ എം കെ കൃഷ്ണകുമാർ, ജഗദീശ് തേവലപ്പറമ്പിൽ, സുരേഷ് ബാബു ജി, പി ഡി രാധാകൃഷ്ണൻ, ശ്രീകല ഞീഴൂർ, പി ആർ ഗോപാലകൃഷ്ണൻ, കെ അജിത് ,ബി ശശിധരൻ, സുരേഷ് കുമാർ എസ് വി ശ്രീകുമാർ പാല എന്നിവർ പ്രസംഗിച്ചു. 97 കരയോഗങ്ങളിലും 14 മേഖലകളിലുമായി നിരവധി ആദ്ധ്യാത്മിക സംഗമങ്ങൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളതായി കോ-ഓഡിനേറ്റർ പി എൻ രാധാകൃഷ്ണൻ അറിയിച്ചു.