ആലുവ എടത്തലയിൽ വൻ ലഹരി വേട്ട : ലോഡ്‌ജിൽ നിന്നും എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

ആലുവ : ആലുവ എടത്തലയിൽ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്‌ജിൽ നിന്നും 60 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.മാഞ്ഞാലി വയല്‍ക്കര തുമ്ബാരത്ത് വീട്ടില്‍ ഷാറൂഖ് സലിം (28), മണ്ണാർക്കാട് കല്ലമല വട്ടപ്പിള്ളില്‍ ഡോണ പോള്‍ (27) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാൻസാഫും, എടത്തല പോലീസും ചേർന്ന് പിടികൂടിയത്.

Advertisements

ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊച്ചിയില്‍ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. വില്‍പ്പനയായിരുന്നു ലക്ഷ്യം. മുറിയില്‍ ബാഗില്‍ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ നർക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ബിനാനി പുരം ഇൻസ്പെക്ടർ വി.ആർ സുനില്‍, എടത്തല എസ്.ഐ അരുണ്‍ദേവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles