കോട്ടയം : ബാങ്ക് ദേശസാത്ക്കരണ ദിനമായ ഇന്ന് ബി.ഇ.എഫ്.ഐ കാഞ്ഞിരപ്പള്ളി, വൈക്കം, കടുത്തുരുത്തി ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്ന ധർണ്ണ നടത്തി, ജീവനക്കാർ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി.
പ്രധാനമായും ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ശ്രദ്ധക്ഷണിക്കൽ സായാഹ്നം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാഞ്ഞിരപ്പള്ളി ശാഖയ്ക്ക് മുന്നിൽ നടന്ന ദിനാചരണം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി.കെ നസീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നയം അവസാനിപ്പികണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, ജില്ലാ സെക്രട്ടറി കെ.കെ. ബിനു, കെ.ഡി. സുരേഷ്, നാസർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ബി.ഇ.എഫ്.ഐ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡൻ്റ് ജോഫി.പി. ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി.ബി. ഇ.യു സംസ്ഥാന കമ്മിറ്റി അംഗം എബിൻ. എം. ചെറിയാൻ സ്വാഗതവും, ഏരിയ സെക്രട്ടറി രാഹുൽ. എസ്. നായർ നന്ദിയും പറഞ്ഞു.
തലയോലപ്പറമ്പിൽ നടന്ന ദിനാചരണം കീഴൂർ ഡി.ബി. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സി.എം കുസുമൻ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ഷാ, ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം യു. അഭിനന്ദ്, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ ജോ. സെക്രട്ടറി റെന്നി. പി.സി, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര എസ്.നായർ തുടങ്ങിയവർ സംസാരിച്ചു. ബി.ഇ.എഫ്.ഐ വനിത സബ് കമ്മിറ്റി കൺവീനർ രമ്യാരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുൽ ജലീൽ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.
കോട്ടയം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2.00 മണിക്ക് കേരള ബാങ്ക്, കോട്ടയം റീജിയണൽ ഓഫീസിന് മുൻപിൽ Demonstration സംഘടിപ്പിച്ചു .ഏരിയ പ്രസിഡന്റ് സ.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഷാ ഉദ്ഘാടനം ചെയ്യ്തു.
യോഗത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ബി.ഇ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി കെ.കെ ബിനു, ജില്ലാ പ്രസിഡന്റ് രമ്യാ രാജ്, ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം യു.അഭിനന്ദ്, കെ.ഡി. സുരേഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് ഏരിയ സെക്രട്ടറി ജിതിൻ സി ബേബി സ്വാഗതവും മുഹമ്മദ് ഫാസിൽ നന്ദിയും അർപ്പിച്ചു.