വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വനിതാദിനാചരണത്തിൽ ശുചീകരണ തൊഴിലാളിക്ക് ആദരവ് നൽകി

ചിങ്ങവനം : വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ ശുചീകരണ തൊഴിലാളിയെ മുഖ്യാതിഥിയാക്കി വനിതാ ദിനാചരണം ആഘോഷിച്ചു. പതിനെട്ട് വർഷമായി
ചിങ്ങവനം പ്രദേശത്ത് കോട്ടയം മുനിസിപ്പാലിറ്റിയുടെ നിത്യ വേതനക്കാരിയായി ജോലി നോക്കുന്ന അന്നമ്മ എൻ.എ ക്കാണ് മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എത്തി പൊന്നാടയും , മൊമ്മോൻ്റോയും , കാഷ് അവാർഡും നല്കി ആദരിച്ചത്.
യൂണിറ്റ് പ്രസിഡൻ്റ് പ്രവീൺ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി തോമസ് ട്രഷറർ ജേക്കബ് കുരുവിള, വനിതാ വിംങ് യൂണിറ്റ് പ്രസിഡൻ്റ് പ്രമിള ദേവി, ജനറൽ സെക്രട്ടറി ബിന്ദു അനിൽ
എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles