ചങ്ങനാശേരി ചെത്തിപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും പണവും കവർന്നു : പ്രതിയെ തമിഴ്നാട്ടിൽ എത്തി അറസ്റ്റ് ചെയ്ത് ചങ്ങനാശ്ശേരി പോലീസ്

കോട്ടയം : വീട്ടിൽ അതിക്രമിച്ചു കയറി ആറ് പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ചങ്ങനാശേരി പോലീസ്. തിരുവനന്തപുരം നല്ലനാട് വെഞ്ഞാറമ്മൂട് മാക്കാകോണം ഭാഗത്ത് പറമ്പ് വിളാകം വീട്ടിൽ ഷിബു സാമുവൽ ( കൊച്ചു ഷിബു -51) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. മെയ് 11 രാത്രിയിലാണ് ചെത്തിപ്പുഴ ഇൻഡസ്ട്രിയൽ നഗർ ഭാഗത്തുളള അടച്ചിട്ട വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണങ്ങളും 30000/- രൂപയും 20000/- രൂപ വില വരുന്ന സി സി ടി വി ഹാർഡ് ഡിസ്കും മോഷണം പോകുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കുവേണ്ടി ചങ്ങനാശ്ശേരി ഡി വൈ എസ് പി എ.കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സന്ദീപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ തോമസ് സ്റ്റാൻലി, ടോമി സേവ്യർ, സിവിൽ പൊലീസ് ഓഫിസർ നിയാസ്, വിഷ്ണുരാജ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് തമിഴ് നാട് ഏർവാടിയിൽ നിന്നും പ്രതി പിടിയിലാകുന്നത്.

Advertisements

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതിക്ക് വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവല്ലം, കിളിമാനൂർ, കുമളി, പെരുവന്താനം, ചടയമംഗലം, എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഓളം കേസ്സുകളുണ്ട്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് അടഞ്ഞു കിടക്കുന്ന വീടുകൾ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ് നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്. അടുത്ത നാളുകളിലായി കേരളത്തിൽ നടന്ന പല മോഷണ കേസ്സുകളിലും പ്രതിക്ക് പങ്കുണ്ടോ എന്നുളള വിവരം പോലീസ് അന്വേഷിച്ചു വരുന്നു.

Hot Topics

Related Articles