വൈക്കം : പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തതായി പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന എസ് ഐ അടക്കം നാല് പോലീസുകാർക്ക് സസ്പെൻഷൻ. കോട്ടയം വൈക്കം പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 13 നുണ്ടായ സംഭവത്തിലാണ് ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
കഴിഞ്ഞ മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കം സ്വദേശിയായ വീട്ടമ്മ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. രാത്രി യാത്ര ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവ് വീട്ടമ്മയെ തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ഇവർ വൈക്കം പോലീസ് സ്റ്റേഷനിൽ മെയ് 13ന് പരാതി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ പരാതി ലഭിച്ച രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് മെയ് 16ന് മാത്രമാണ് കേസെടുത്തത്. ഇതേത്തുടർന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയാണ് എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.