കോട്ടയം : ഈരാറ്റുപേട്ട – തൊടുപുഴ റൂട്ടിൽ കോസ്‌വേ റോഡ് ജംഗ്ഷനിൽകാർ നിയന്ത്രണം നഷ്ടമായി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കയറി അപകടം. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം. കാർ ദിശതെറ്റി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റിൻ്റെ ഒരു ഭാഗം അടന്നു വീണെങ്കിലും സമീപത്തുണ്ടായിരുന്ന സ്കൂട്ടർ യാത്രികനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
Advertisements