അറക്കപ്പൊടി കിട്ടാനില്ല ; കോഴി കർഷകർ ദുരിത്തിൽ 

കോട്ടയം:  കോഴി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് അറക്കപ്പൊടിയുടെ ലഭ്യതക്കുറവു൦ അധിക  വിലയു൦ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.  മുൻകാലങ്ങളിൽ ഒരുചാക്ക് അറക്കപ്പൊടി അറുപതു രൂപയ്ക്ക് ലഭിച്ചിരുന്നതിന് ഇപ്പോൾ നൂറ്റിമുപ്പതു രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്.
നിർമ്മാണ മേഖലയിൽ  തടിഉൽപ്പന്നങ്ങളുടെ ഉപയോഗ൦ കുറഞ്ഞതു൦ തമിഴ് നാട്ടിലേക്ക് അറക്കപ്പൊടി കൂടുതലായി കൊണ്ടുപോയതും ക്ഷാമത്തിനുകാരണമായി.  അറക്കപ്പൊടിക്ക് പകരമായി ഉപയോഗിക്കുന്ന ചകിരിചോറിനു൦ ഉയർന്ന വിലയും ലഭ്യതക്കുറവു൦ നേരിടുകയാണ്.
അറക്കപ്പൊടി ലഭിക്കാത്തതുമൂല൦ നിരവധി കോഴിചെഡുകളിൽ കുഞ്ഞുങ്ങളെ ഇറക്കാനു൦ സാധിക്കുന്നില്ല. ചില മില്ലുകളിൽ അറക്കപ്പൊടിക്കു വേണ്ടി പായ്തടികൾ പൊടിക്കാൻ ആരംഭിച്ചിട്ടുണ്ട്.  കോഴിവളർത്തൽ മേഖലയിൽ ഈ വിഷയം വലിയ തോതിൽ ബാധിച്ചിരിക്കുന്ന സാഹചരൃത്തിൽ കേരളത്തിനു വെളിയിലേക്ക് അറക്കപ്പൊടി കൊണ്ടുപോകുന്നത് തടയുമൊന്നു൦ എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles