കോട്ടയം കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : നെടുമണ്ണി സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : കറുകച്ചാലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം പ്രിൻസൺ ജോൺസൺ (18) ആണ് മരിച്ചത്. കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം
കോവേലിയിൽ ഇന്ന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച രാവിലെ 9.30 ന് നടന്ന അപകടത്തിലാണ് ബൈക്ക് യാത്രികൻ മരണപ്പെട്ടത്.

Advertisements

ആങ്ങമൂഴിയിൽ നിന്നും കോട്ടയത്തിനുപോയ ബസും, നെടുംകുന്നം ഭാഗത്തുനിന്നും നെടുമണ്ണിക്കുപോയ ബൈക്കും തമ്മിൽ കുട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റ യുവാവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot Topics

Related Articles