കടുത്ത തലവേദന : ആശുപത്രിയിലെത്തിയ 35 വയസ്സുകാരനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാര്യം

ക്വാങ് ബിന്‍ : കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 35 വയസ്സുകാരനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാര്യം. വിയറ്റ്‌നാമിലാണ് സംഭവം. വേദന കുറയ്ക്കാന്‍ വേണ്ടി ഈ അഞ്ചുമാസവും യുവാവ് വിവിധ മരുന്നുകള്‍ കഴിച്ചിരുന്നത്രേ. എന്നാല്‍, ക്രമേണ അവസ്ഥ വളരെ മോശമാവുകയും കാഴ്ചശക്തി നഷ്ടപ്പെടാനും ഒക്കെ തുടങ്ങി. അതോടെയാണ് ഈ യുവാവ് ആശുപത്രിയില്‍ എത്തിയത്.

Advertisements

ക്വാങ് ബിന്‍ പ്രവിശ്യയിലെ ഡോങ് ഹോയിയിലുള്ള ക്യൂബ ഫ്രണ്ട്ഷിപ്പ് ആശുപത്രിയിലാണ് യുവാവ് എത്തിയത്. ഒടുവില്‍ ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ നിര്‍ദ്ദേശിച്ചു. സ്‌കാനില്‍ കണ്ടെത്തിയത് അയാളുടെ തലച്ചോറില്‍ ഒരു ജോഡി ചോപ്സ്റ്റിക്ക് കുടുങ്ങിയതായിട്ടാണ്. സിടി സ്‌കാന്‍ പരിശോധിച്ചപ്പോള്‍, യുവാവിന്റെ തലച്ചോറില്‍ വായു നിറഞ്ഞിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ടെന്‍ഷന്‍ ന്യൂമോസെഫാലസ് എന്നറിയപ്പെടുന്ന അപകടകരമായ അവസ്ഥയായിരുന്നു ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കാനില്‍ അതുപോലെ തന്നെ ഇയാളുടെ മൂക്കില്‍ നിന്നും തലച്ചോറിലേക്ക് രണ്ട് നീളമുള്ള വസ്തുക്കള്‍ കുടുങ്ങിയിരിക്കുന്നതായും കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോഴാണ് അത് ചോപ്പ് സ്റ്റിക്കുകള്‍ ആണെന്ന് മനസിലായത്. ആദ്യം ഇത് എങ്ങനെ സംഭവിച്ചു എന്ന് യുവാവിന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട്, മാസങ്ങള്‍ക്ക് മുമ്ബ് മദ്യപിച്ചു കൊണ്ടിരിക്കവെ വഴക്കുണ്ടാക്കിയത് ഓര്‍മ്മ വരികയായിരുന്നു. അന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തിയിരുന്നു എങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. അന്ന് സംഭവിച്ചതാവണം ഇത് എന്നാണ് കരുതുന്നത്.

ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ന്യൂയെന്‍ വാന്‍ മാന്‍ ഈ സംഭവം വളരെ അപൂര്‍വമാണ് എന്നാണ് പറഞ്ഞത്. പിന്നീട്, സര്‍ജറി നടത്തി യുവാവിന്റെ മൂക്കില്‍ നിന്നും ചോപ്സ്റ്റിക്ക് നീക്കം

Hot Topics

Related Articles