അനധികൃത വഴിയോര കച്ചവടം : വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിൽ കടകളടച്ച് പ്രതിഷേധിച്ചു

കോട്ടയം : അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിൽ കടകളടച്ച് പ്രതിഷേധ ജാഥ നടത്തി. ഭക്ഷ്യ സുരക്ഷ, ഹെൽത്ത് കാർഡ്, പഞ്ചായത്ത് ലൈസൻസ് , പ്ലാസ്റ്റിക് കവർ, അളവ് തൂക്കം, ഗതാഗത തടസ്സം തുടങ്ങിയ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കച്ചവടം നടത്തുന്ന മാഫിയകൾക്കെതിരെ മുഴുവൻ വ്യാപാരികളെയും അണിനിരത്തിയായിരുന്നു ജാഥ . ജാഥക്ക് യൂണിറ്റ് പ്രസിഡന്റ് ഷാജി ചിറ്റക്കാട്ട്, ജനറൽ സെക്രട്ടറി ബാബു ആര്യപ്പള്ളിൽ, ട്രഷറർ പോളി ചിറ്റക്കാട്ട്, വൈസ് പ്രസിഡൻ്റുമാരായ ടോമി മറ്റം, സി ജോ പാറ്റാനി , സനോജ് മിറ്റത്താനി, കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറിമാരായ ബെന്നി മറ്റം, അനിൽകുമാർ , ടി സി ബാബു, പ്രകാശ് ഐസക് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles