ക്രഡിറ്റ് കാർഡ് റദാക്കാൻ ബാങ്കിൽ എത്തി അപേക്ഷ നൽകി : പിന്നാലെ തട്ടിപ്പുകാരുടെ വിളിയെത്തി : പൊൻകുന്നം സ്വദേശിയ്ക്ക് അക്കൗണ്ടിൽ നിന്ന് പോയത് അരലക്ഷം രൂപ 

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഏപ്രില്‍ 26 ന് സമീപത്തുള്ള എസ് ബി ഐ ബാങ്കിലെത്തി , തനിക്ക് നല്‍കിയ ക്രഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി ഉണ്ണികൃഷ്ണന്‍ ബാങ്കിലെത്തി. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അടുത്ത ദിവസം ഒന്നുകൂടി വരാന്‍ നിര്‍ദ്ദേശിച്ച് ബാങ്ക് അധികൃതര്‍ മടക്കി അയച്ചു.

Advertisements

എന്നാല്‍ മെയ് 6 ന് രാവിലെ ബാങ്കില്‍ നിന്ന് വിളിക്കുകയാണെന്നും താങ്കളുടെ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ആക്കാന്‍ നടപടി തുടങ്ങിയതായും ഉടനെ ഒരു ഒടിപി നമ്പര്‍ ഫോണില്‍ വരുമെന്നും അത് പറയാനും ആവശ്യപ്പെട്ടു. ബാങ്കില്‍ നിന്നായത് കൊണ്ട് അത് പോലെ തന്നെ ഉണ്ണികൃഷ്ണന്‍ ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ഫോണിലേക്ക് മെസേജ് വന്നു. അപ്പോള്‍ മെസേജ് ശ്രദ്ധിച്ചിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡ് ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡില്‍ എടുത്ത 48,000 ലധികം തിരിച്ചടക്കേണ്ട തിയതി ആയെന്നും പണം അടക്കണമെന്നും പറഞ്ഞതോടെയാണ് ഉണ്ണികൃഷ്ണന്‍ സംഭവം അന്വേഷിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഹരിയാനയില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് വഴി തുക മുഴുവനും സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിന്റെ സൈബര്‍ സെലില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Hot Topics

Related Articles