ലോറി സി സി അടയ്ക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : ഇടുക്കി കരിമണ്ണൂർ സ്വദേശി പാമ്പാടി പോലീസിന്റെ പിടിയിലായി

പാമ്പാടി : ലോറി സി സി അടയ്ക്കാം എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഇടുക്കി കരിമണ്ണൂർ സ്വദേശി പാമ്പാടി പോലീസിന്റെ പിടിയിലായി. ഇടുക്കി തൊടുപുഴ കരിമണ്ണൂർ പരീക്കൽ വീട്ടിൽ സന്തോഷ്‌ കുമാരനെ (51) യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

പെരുമ്പാവൂർ ഉള്ള ക്രഷറിൽ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. പ്രതി
പരാതിക്കാരനായ രാജീവിന്റെ ഉടമസ്ഥതയിലുള്ളതും ഇയാളുടെ സുഹൃത്ത് അനൂപിന്റെ കൈവശത്തിൽ ഇരുന്നതുമായ ടോറസ് ലോറി തട്ടിയെടുത്തത്. ജൂൺ 20 ന് രാത്രി 9 മണിക്ക് അനുപിന്റെ കൂരോപ്പട കോത്തല ഭാഗത്തുള്ള വീടിന്റെ സമീപത്തു നിന്നുമാണ് വാഹനം കൊണ്ടുപോയത്. ഇതിന് ശേഷം ഈ വാഹനത്തിന്റെ മാസത്തവണകൾ അടയ്ക്കാതെ ടെസ്റ്റിംഗ് നടപടികൾ ചെയ്യാതെയും വാഹനം തിരികെ നൽകാതെയും തട്ടിപ്പ് നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി അവർകളുടെ നിർദ്ദേശാനുസരണം പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിൽ എസ് ഐ ഉദയകുമാർ പി.ബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിത് മാക് മില്ലൻ , നിഖിൽ , സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത് ഹരി , പി എസ് ശ്രീകാന്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുരാവസ്തു തട്ടിപ്പ് വാഹന തട്ടിപ്പ് കേസുകൾ അടക്കം 14 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതും ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ ഒന്നാം പ്രതിയെ ഈരാറ്റുപേട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles