കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണ, തെങ്ങണ ടെമ്പിൾ, കോട്ടപ്പുറം, പുന്നക്കുന്ന്, പഴയ ബ്ലോക്ക്, എന്നീ ട്രാൻസ്ഫർമറുകളിൽ ,9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ഡോൺബോസ്കോ, ഗവ ഹൈ സ്കൂൾ, ടെക്നിക്കൽ സ്കൂൾ,മുക്കാടു, കല്ലുകാട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുന്നേൽ ടവർ,ജസ്സ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൗണ്ട് കാർമൽ, ബാവൻസ് വില്ല, നക്ഷത്രഫ്ലാറ്റ്, പുളിക്കച്ചിറ, വാടാമറ്റം, ഇറഞ്ഞാൽ, ട്രിഫാനി, വെള്ളാറ്റിപ്പടി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന പോളിടെക്നിക്, ബിന്ദു നഗർ, ഹെവൻ്റലി ഫീയ്സ്റ് എന്നീ ട്രാൻസ് ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 04.00 വരെ വൈദ്യുതി മുടങ്ങും.