കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ ജില്ലാ പൊലീസിൻ്റെ കഞ്ചാവ് വേട്ട. കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഏനാടി നാലു കൊടിയിൽ ബിബിൻ , വയനാട് നടവയൽ ഇളം തോട്ടത്തിൽ വീട്ടിൽ അമൽ (27) , ബ്രഹ്മമംഗലം മറുത്തൂർ വീട്ടിൽ ആൽബിൻ സണ്ണി (22) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം എസ് എച്ച് ഒ ഇൻസ്പെക്ടർ വിപിന്‍ ചന്ദ്രന്‍, എ എസ് ഐ രതീഷ്, സിവിൽ പൊലീസ് ഓഫിസർ മനീഷ് ഡ്രൈവർ സിവിൽ പോലീസ് ഓഫിസർ മനീഷ്, ഹോം ഗാർഡ് പ്രതാപന്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം എന്നിവർ ചേർന്ന് നീര്‍പ്പാറ ബോര്‍ഡര്‍ ചെക്കിങ് ഡ്യൂട്ടിയില്‍ വാഹന പരിശോധന നടത്തിവരവേയാണ് പ്രതികളിൽ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Advertisements