കോട്ടയം കുറവിലങ്ങാട്ട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് മോനിപ്പള്ളി സ്വദേശി 

കുറവിലങ്ങാട് : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി കുര്യനാട് ഐക്കരനിരപ്പേൽ വീട്ടിൽ ജോബിൻ (35) എന്നയാളെയാണ് കുറവിലങ്ങാട്  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ യുടെ  നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles