കേരള യൂത്ത് ഫ്രണ്ട്എം പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആരോഗ്യ പരിപാലന ക്ലാസുകളും, യോഗ മാറ്റുകളും വിതരണം ചെയ്തു

അയർക്കുന്നം : കേരള യൂത്ത് ഫ്രണ്ട്. എം പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ “ലഹരിവേണ്ട നമ്മുടെ ആരോഗ്യം സ്കൂളുകളിൽ നിന്ന് ആരംഭിക്കാം “എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിപാലന ക്ലാസുകളും, യോഗ മാറ്റുകളും വിതരണം ചെയ്തു , ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ക്ലാസുകൾ നൽകുകയും വിദ്യാർത്ഥികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു അറുമാനൂർ ഗവ. യു.പി സ്കൂളിൽ വച്ച് നടത്തിയ യോഗത്തിൽ കേരള യൂത്ത് ഫ്രണ്ട്.എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് റെനി വള്ളികുന്നേൽ അധ്യക്ഷത വഹിച്ചു, കേരള യൂത്ത് ഫ്രണ്ട്. എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി യോഗ അധ്യാപകൻ മരളി കുട്ടികൾക്ക് യോഗ പരിശീലനം നൽകി, സ്കൂൾ ഹെഡ് മിസ്ട്രസ് സജിനി,ജോസ് കൊറ്റത്തിൽ, ജോസ് കുടകശ്ശേരിയിൽ, ജോയി ഇലഞ്ഞിക്കൽ, അഭിലാഷ് തെക്കേതിൽ, അമൽ ചാമക്കാല, വിൻസ് പേരാലുങ്കൽ, മനീഷ് പൂവത്തുങ്കൽ, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles