കോട്ടയം : ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിലെയും ഹയർസെക്കൻഡിലെയും കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. കോട്ടയം നാർക്കോട്ടിക്സ് സെൽ സബ് ഇൻസ്പെക്ടർ ശാന്റി കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്യുകയും സെമിനാർ നയിക്കുകയും ചെയ്തു. സെമിനാറിൽ പ്രിൻസിപ്പൽ അന്നമ്മ എബ്രഹാം, ഹെഡ്മാസ്റ്റർ ബിജു വി എം, വാർഡ് കൗൺസിലർ അജിത് പൂഴിത്തറ, വൈ എം സി എ സബ് റീജിയൻ ചെയർമാൻ ജോബി ജയിക് ജോർജ്, സ്കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് എന്നിവർ പങ്കെടുത്തു.
Advertisements