കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,ചാത്തുകളും,പള്ളിപ്പുറം,തറപ്പടി, വാഴക്കാല എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതിമുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിഴുച്ചിറക്കുന്നു, കുറുമുണ്ട, ചെറുവള്ളികാവ് , ഇട്ടിയെപ്പാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറാ നഗർ , കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള പാറാട്ട് അമ്പലം, റോഷൻ അർക്കേഡ് ടെൻസിംഗ്, പെരുന്ന അമ്പലം, അമ്പ ഹോസ്പിറ്റൽ, നിയർബൈ മാർട്ട്, ഡൈൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ് സ്റ്റേഷൻ, ദേവലോകം, അരമന, പി എസ് സി ഓഫീസ്, അടിവാരം, ദേവപ്രഭ, മലങ്കര ക്വോർട്ടേഴ്സ്, മിൽമ, ഇന്ദിര നഗർ ഭാഗങ്ങളിൽ 9:00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട് ,പാറക്കൽ കടവ്, പ്ലാവിൻചുവട്, പുതുപ്പള്ളി ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാസ്സ് വർക്ക്ഷോപ്പ്, കാപ്പൂച്ചിൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 8.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.