കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള കാക്കാംതോട് , വൈ എം എസ് ലോഡ്ജ് , വട്ടപ്പള്ളി അമ്മൻകോവിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരുകൃപ മാൾ, പോൾസൺ ആർക്കേഡ്, ദന്തൽ, ദന്തൽ ഹോസ്റ്റൽ, ഓഫീസ് ട്രാൻസ്ഫോമർ, യൂണിറ്റി സ്കാൻ, അലുമിന, അൻസ് പ്ലാസാ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലക്കൊമ്പ് , കാർത്തികപള്ളി, ബ്ലൂമൗണ്ട് അപ്പാർട്ട്മെൻ്റ് , മംഗലം ട്രാൻസ്ഫോമറുകളിൽ ഭാഗികമായി ബൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, പേരചുവട് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ സെമിനാരി, കോൺകോഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബയാസ് , മുക്കാട്ടുപടി , ആരമല , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐക്കരകുന്നേൽ, തൃക്കൽ ടെംപിൾ എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന വലിയമറ്റം, ചേന്നാമറ്റം, താളിക്കല്ല്, അയർ ക്കുന്നo മാർക്കറ്റ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടുപടി, പുറംപോക്ക്, ബുക്കാനാ നമ്പർ 1എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീരാക്കൽ, മൃദുലഫൂഡ്, കമ്പകം, വലിയമരുത്, അടികൊള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലത്തുപടി ട്രാൻസ്ഫോർമറിൽ രണ്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.