കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പള്ളിവാതിൽ, ചേരിപ്പാട്,കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശഭവൻ, കാറ്റടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി  മുടങ്ങും. 

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആൻസ് ബോർമ, അമല, മണിയമ്പാടം ഐപിസി സെമിനാരി ,ടി.എസ്.ആർ റബ്ബേഴ്‌സ് ,മാടപ്പള്ളി റബ്ബേഴ്‌സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.  തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൗസ് , പാത്തിക്കൽ , സാംസ്കാരികനിലയം , മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ  9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം സെക്ഷൻ്റെ പരിധിയിൽ വരുന്ന പടിയറക്കടവ്, താന്നിമൂട്, എൻജിനീയറിംഗ് കോളേജ്, എൻജി.കോളേജ്ടവർ, കാടമുറി, പാണുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിളക്കുമരക്കായൽ, പഴയകയാൽ, കാട്ടെഴത്തുകരി, കരിയിൽ എന്നി ട്രാൻസ്‌ഫോർമറുകളുടെ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് വെള്ളൂപ്പറമ്പ്, അർത്യാകുളം, ട്രിഫാനി, തറേപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാടത്താനി, കുന്നത്തുപടി ട്രാൻസ്‌ഫോർമർ പരിധിയിൽ 9:30 മുതൽ 1:00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles