കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന മെത്രാൻ ചേരി, ചേന്നാമറ്റം, താളിക്കല്ല് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഒൻപത് മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കസ്തൂർബാ, ആറാട്ട് കടവ്, ഡോവ് ഇമേജസ്, പാറപ്പുറം, അമ്പലം, പനമ്പാലം, അങ്ങാടി, വൈദ്യൻ പടി, ദിവാൻ പൈപ്പ്, വെല്ലൂന്നി, ബേസിക് ഡ്രിങ്കിങ് വാട്ടർ, തോപ്പിൽ പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മാന്നില നമ്പർ വൺ , എസ്റ്റീം , എസ്റ്റിം എച്ച് ടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 12 വരെയും മാന്നില നമ്പർ :2 ട്രാൻസ്ഫോർമറിൽ9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരിപാലന , പാറാവേലി, തുരുത്തേൽ, വടക്കേക്കര, വന്നല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർണമായും കൊച്ചാലുംമൂട്, തൃക്കോം ടെമ്പിൾ, തൃക്കോതമംഗലം എൽ പി എസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കൂട്ടക്കല്ല്, പുതുശ്ശേരി, കുറിഞ്ഞിപ്ലാവ്, മരുതുംപാറ, വാഴയിൽ ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 മുതൽ 5 വരെ ഭാഗികമായും കേബിൾ കത്തിയതിനാൽ കിഷോർ, മറ്റക്കാട്, എം.ഇ.എസ് ജംഗ്ഷൻ, വഞ്ചാങ്കൽ, ട്രെൻഡ്സ്, പി എം സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 6.30 വരെയും വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാധവൻ പടി, ഗുഡ് എർത്ത്, അബാദ് ന്യൂ സെയ്ൽ, കൈരളി ഫോർഡ്, പനയിടവാല, തേമ്പ്രവാൽ , കാവുംപടി,പണിക്ക മറ്റം, കിഴക്കേടത്ത് പടി , പാരഗൺ പടി , ഇടപ്പള്ളി, പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും മിൽമ ട്രാൻസ്ഫോമറിൽ രാവിലെ 10 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, പയ്യാനിതോട്ടം, പയ്യാനി ടവർ, എൻജിനീയറിങ് കോളജ് , മങ്കുഴിക്കുന്നു, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ ഓഫ് ചെയ്യുന്നതിനാൽ മലയിഞ്ചിപ്പാറ Tramsformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles